തെങ്ങ് പൊട്ടിവീണ് തോണി തകർന്നു
കോഴിക്കോട് ശക്തമായകാറ്റിൽ പയ്യാനക്കൽ കപ്പക്കൽ ബീച്ചിൽ കരയ്ക്ക് കയറ്റിയിട്ട തോണിയുടെ മുകളിലേക്ക് തെങ്ങ് നടുപൊട്ടിവീണു. ഞായറാഴ്ച രാവിലെ 8.30-നാണ് സംഭവം. കപ്പക്കൽ മണ്ണടത്ത് പറമ്പിൽ യു. റഷീദിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർന്നത്. വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും തോണി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായെന്നും റഷീദ് പറഞ്ഞു.
Tags:
Kozhikode News