കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റി: ബലിപെരുന്നാൾ സുദിനത്തിൽ ചൂലൂർ സി എച്ച് സെന്ററിന് ധനസഹായം നൽകി
കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂലൂർ സി എച്ച് സെന്ററിന് നൽകുന്ന നാലാംഘട്ട ധനസഹായ തുക ബലിപെരുന്നാൾ സുദിനത്തിൽ സെന്ററിൽ നടന്ന ഹൃസ്വമായ ചടങ്ങിൽ സെന്റർ പ്രസിഡന്റും എം പി യുമായ ഇ ടി മുഹമ്മദ് ബഷീർ സാഹിബിന് മണ്ഡലം ഉപാധ്യക്ഷൻ മുസ്തഫ മാവൂർ മുൻ സെക്രട്ടറി സമദ് കുറ്റിക്കാട്ടൂർ പ്രവർത്തകസമിതി അംഗങ്ങളായ ജംഷീർ പെരുമണ്ണ, അർഷാദ് ഈസ്റ്റ് മലയമ്മ. സ്വാലിഹ് മാവൂർ എന്നിവർ ചേർന്ന് കൈമാറി.
Tags:
Mavoor News