Trending

MEC7 നൈനാം വളപ്പ് കോതി മിനി സ്റ്റേഡിയം മെമ്പർമാർ കുറ്റിച്ചിറ കുളവും പരിസരവും ശുചീകരിച്ചു

MEC7 നൈനാം വളപ്പ് കോതി മിനി സ്റ്റേഡിയം മെമ്പർമാർ കുറ്റിച്ചിറ കുളവും പരിസരവും ശുചീകരിച്ചു


കോഴിക്കോട്: എം.ഇ.സി. 7 നൈനാം വളപ്പ് കോതി മിനി സ്റ്റേഡിയത്തിലെ അംഗങ്ങൾ കുറ്റിച്ചിറ കുളവും പരിസരവും വൃത്തിയാക്കി. 



നാൽപതിലേറെ പേർ പങ്കെടുത്ത ശുചീകരണ യജ്ഞത്തിന് മുൻ കൗൺസിലർ കെ.പി. അബ്ദുള്ള കോയ, ഷബീർ ഉസ്മാൻ, നംഷീദ്, എ.വി. ബഷീർ, എം. അഹമ്മദ് കോയ, അബ്ദു, ഉമ്മർ, ഷൗക്കത്ത് കുഞ്ഞഹമ്മദ് കോയ, അഷ്റഫ്, ഫിറോസ്, വലീദ്, റിയാസ്, സലാം കല്ലായി, അസീസ്, സുൽഫിക്കർ എന്നിവർ നേതൃത്വം നൽകി.
പരിസര ശുചീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ കൂട്ടായ പ്രവർത്തനം. വരും ദിവസങ്ങളിലും ഇത്തരം ജനകീയ പ്രവർത്തനങ്ങൾ തുടരാനാണ് സംഘാടകരുടെ തീരുമാനം.

Post a Comment

Previous Post Next Post