Trending

വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു.

വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു.


കോഴിക്കോട് : മണക്കടവ് ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസയിൽ എസ്.കെ.എസ്.ബി.വി വായനാ വാരാചരണം സംഘടിപ്പിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ പ്രദേശത്തെ വിദ്യാലയത്തിൽ അദ്ധ്യാപകനായിരുന്ന എം.ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാഠ പുസ്തകങ്ങൾക്ക് പുറമെ സാഹിത്യ പുസ്തകങ്ങളും ദിനപത്രങ്ങളും വായിക്കുന്ന ശൈലി ജീവിതത്തിലെ ദൈനംദിന ചര്യയാക്കി വിദ്യാർത്ഥികൾ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. സ്വദർ മുഅല്ലിം സി.പി അഷ്റഫ് ഫൈസി പച്ചിലക്കാട് അദ്ധ്യക്ഷനായി. അബ്ദുന്നാസർ മാഹിരി, മുഹമ്മദ് മുസ്‌ലിയാർ, മുഹമ്മദ് നിഹാൽ യമാനി, അബ്ദുൽ അസീസ് മാസ്റ്റർ സംസാരിച്ചു. മുഹമ്മദലി ശിഹാബ് സ്വാഗതവും അബ്ദുൽ ബാസിത്ത് യമാനി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post