ആമിന ജിജു മനുഷ്യാവകാശ സേന കോഴിക്കോട് ജില്ല വനിതാ വിഭാഗം വൈസ് പ്രസിഡന്റ്
കോഴിക്കോട്:
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സേനയുടെ കോഴിക്കോട് ജില്ലാ വനിതാ വിഭാഗം വൈസ് പ്രസിഡന്റായി ആമിന ജിജുവിനെ തിരഞ്ഞെടുത്തു. ലൈഫ് സ്‌കിൽ കൺസൾട്ടന്റും ഹീലിംഗ് തെറാപ്പിസ്റ്റുമായ ആമിന ജിജു, 'ട്രൂ ലൈവ്' എന്ന ഓൺലൈൻ വാർത്താ മാധ്യമത്തിന്റെ ഉടമ കൂടിയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ താമരശ്ശേരിയിൽ മരണപ്പെട്ട ഷഹബാസിൻ്റെ വീട് മനുഷ്യാവകാശ സേന കോഴിക്കോട് ജില്ലാ കമ്മിറ്റി സന്ദർശിച്ചിരുന്നു.
ഷഹബാസിൻ്റെ ഉമ്മ ശാരീരികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ, ഹീലിംഗ് തെറാപ്പിസ്റ്റും ലൈഫ് സ്കിൽ കൺസൾട്ടൻ്റുമായ ആമിന ജിജു പ്രത്യേക കൗൺസിലിംഗ് നൽകിയിരുന്നു.
സാമൂഹിക സേവന രംഗത്തും മാധ്യമ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആമിന ജിജുവിന്റെ നിയമനം മനുഷ്യാവകാശ സേനയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Tags:
Kozhikode News
Sister 😍
ReplyDelete