Trending

ഡോക്ടർ ജൂലിയ ഡേവിഡ് എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസർ

മാവൂരിൻ്റെ അഭിമാനം: ഡോക്ടർ ജൂലിയ ഡേവിഡ് എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസർ


മാവൂർ:
മാവൂരിൻ്റെ സ്വന്തം ഹാർമോണിസ്റ്റ് ആയിരുന്ന ഡേവിഡിൻ്റെയും ലിലയുടെയും മകൾ ഡോക്ടർ ജൂലിയ ഡേവിഡ് മാവൂരിന് അഭിമാനമായി. മാവൂർ GMUP സ്ക്കൂൾ, മാവൂർ GHSS എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിനിയായ ഡോക്ടർ ജൂലിയ, മാവൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ മലയാളം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറായി ജോലി ചെയ്യുകയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോക്ടർ ജൂലിയ ടീച്ചർക്ക് എല്ലാവിധ ആശംസകളും. മാവൂരിൻ്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ഇത് ഒരു പൊൻതൂവലാണ്.

Post a Comment

Previous Post Next Post