പെരുവയൽ ദാറുസ്സലാം മദ്റസയ്ക്ക് അഭിമാനമായി ഹാദി ഇഷാൻ
പെരുവയൽ:
സമസ്ത അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടി പെരുവായൽ ദാറുസ്സലാം മദ്റസയ്ക്ക് അഭിമാനമായി ഹാദി ഇഷാൻ പി.
500-ൽ 490 മാർക്ക് നേടിയാണ് ഹാദി ടോപ്പ് പ്ലസ് കരസ്ഥമാക്കിയത്.
ഹാദി ഇഷാൻ പി യെ മദ്റസ കമ്മിറ്റി ഭാരവാഹികളായ കെ കെ മൊയ്‌തീൻ (പ്രസിഡന്റ്)
കെ അബ്ദുറഹിമാൻ (സെക്രട്ടറി) മൊമെൻ്റോ നൽകി അനുമോദിച്ചു.
സി കെ റിയാസിന്റെ
മകനാണ് ഹാദി ഇഷാൻ.
പഠനത്തോടൊപ്പം മതപരമായ വിഷയങ്ങളിലും ഹാദി മികവ് പുലർത്തുന്നുണ്ട്. ഹാദിയുടെ നേട്ടം മദ്രസയിലെ മറ്റു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രചോദനമായി.
മദ്റസ കമ്മിറ്റി ഭാരവാഹികളും അധ്യാപകരും നാട്ടുകാരും ഹാദിക്ക് ആശംസകൾ നേർന്നു.
Tags:
Peruvayal News