മാവൂരിലെ പഴയകാല മുസ്‌ലിം ലീഗ് നേതാവ് വി.പി. ഹസ്സൻ (78) നിര്യാതനായി
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് പിടിഎച്ചിൽ സൂക്ഷിച്ചിരിക്കുകയാണ്. അൽപസമയത്തിനകം എം.എസ്.എസിൽ നിന്ന് കുളിപ്പിച്ച് ഒളവണ്ണ മാത്തറയിലുള്ള മകൻ ആലിക്കോയയുടെ വസതിയിലേക്ക് കൊണ്ടുപോകും.
വൈകിട്ട് 5 മണിയോടെ മൃതദേഹം മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിലേക്ക് പൊതുദർശനത്തിനായി കൊണ്ടുവരും. തുടർന്ന് വൈകുന്നേരം 5.45-ന് മാവൂർ ടൗൺ പള്ളിയിൽ മയ്യത്ത് നമസ്കാരവും പിന്നീട് ഖബറടക്കവും നടക്കും.
Tags:
Death News