കോട്ടപ്പാടം റോഡ് വികസനത്തിന് കൂട്ടായ്മ; 27 അംഗ കമ്മിറ്റി രൂപീകരിച്ചു
ഫറോക്ക് ചന്തക്കടവ്: കോട്ടപ്പാടം റോഡിന്റെ വികസനവും സംരക്ഷണവും ലക്ഷ്യമിട്ട് "റോയൽ കർട്ടൻ കോട്ടപ്പാടം വികസന സംരക്ഷണ കൂട്ടായ്മ" രൂപീകരിച്ചു. ജൂലൈ 6-ന് ഞായറാഴ്ച കോഴിപ്പള്ളി മഹ്ബൂബിന്റെ വീട്ടിൽ ചേർന്ന പ്രഥമ യോഗത്തിലാണ് റോഡ് വികസനത്തിനായുള്ള ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന 27 അംഗ കമ്മിറ്റിക്ക് രൂപം നൽകിയത്.
കൂട്ടായ്മയുടെ ജനറൽ കൺവീനറായി മഹ്ബൂബ് കോഴിപ്പള്ളി സ്വാഗതം ആശംസിച്ചു. ഗ്രൂപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും മുൻകാല സാരഥികളുടെ സംഭാവനകളും അദ്ദേഹം വിശദീകരിച്ചു. പ്രദേശത്തെ കാൻസർ രോഗവ്യാപനം, മൊബൈൽ ടവറുമായി ബന്ധപ്പെട്ട ആശങ്കകൾ, റോഡിന്റെ അടിയന്തിരാവശ്യകത എന്നിവയും മഹ്ബൂബ് എടുത്തുപറഞ്ഞു.
പി.കെ. ജാഫർ അധ്യക്ഷനായ യോഗത്തിൽ പ്രദേശത്തിന്റെ ദൈനംദിന പ്രശ്നങ്ങളും വലിയ വാഹനങ്ങളുടെ പ്രവേശനത്തിലെ ബുദ്ധിമുട്ടുകളും ചർച്ചയായി. റെസിഡൻസ് അസോസിയേഷനുകളുടെ സജീവമായ പങ്കാളിത്തത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നഗരസഭാ വൈസ് ചെയർപേഴ്സണും കൗൺസിലറുമായ റീജാ യോഗം ഉദ്ഘാടനം ചെയ്തു. റോഡ് വികസനത്തിൽ പൊതുജന പങ്കാളിത്തത്തിന്റെ പ്രാധാന്യം അവർ ഓർമ്മിപ്പിച്ചു. കാൻസർ കേസുകളുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ വ്യക്തിപരമായ അനുഭവവും അവർ പങ്കുവെച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൗൺസിലറുമായ കെ.വി. അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. റോഡിന്റെ പ്രാധാന്യവും ആംബുലൻസിനും ഫയർഫോഴ്സിനും സുഗമമായി കടന്നുപോകാനുള്ള സാഹചര്യമൊരുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. വീതിയുള്ള റോഡ് പ്രദേശത്തിന്റെ ഭാവി നിർണ്ണയിക്കുമെന്നും കെ.വി. അഷ്‌റഫ് വ്യക്തമാക്കി.
റോയൽ ലത്തീഫ് ഭൂമി വിട്ടുനൽകി സഹകരിച്ചവരുടെ ഉദാഹരണങ്ങൾ പങ്കുവെക്കുകയും, മുൻകാല റോഡ് വികസനത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കുകയും ചെയ്തു. പഴയ റോഡ് കമ്മിറ്റിയിൽ പ്രവർത്തിച്ച അബ്ദുള്ളാക്കയെ റോയൽ ലത്തീഫ് പൊന്നാട അണിയിച്ച് ആദരിച്ചു.
മുൻകാല മെമ്പർമാരായ തസ്‌വീർ ഹസൻ, സുബൈർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിജീഷ് (BJP), അസ്‌കർ (League), കെ.പി. അഷ്‌റഫ് (Congress), ബീരാൻ കോയ (CPM) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. എല്ലാവരും റോഡ് വികസനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കെ.ടി. റസാക്ക്, ത്വയ്യിബ്, നാസർ, റസാക്ക്, സൈദലവി മാഷ് എന്നിവരും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
പ്രധാന തീരുമാനങ്ങൾ:
റോഡ് വികസനത്തിനായുള്ള ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കെ.എം.എ. ലത്തീഫ് (റോയൽ) ചെയർമാനായും, പി.കെ. ജാഫർ വർക്കിംഗ് ചെയർമാനായും, മഹ്ബൂബ് കോഴിപ്പള്ളി ജനറൽ കൺവീനറായും, കെ. ഇത്താലു ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. 27 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.
സമാപനത്തിൽ, മുജീബ് പ്രദേശത്തെ റെസിഡൻസ് അസോസിയേഷൻ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, മോഹൻദാസ് നന്ദി രേഖപ്പെടുത്തി യോഗം പിരിയുകയും ചെയ്തു.
പുതിയ കമ്മിറ്റി ഭാരവാഹികൾ:
ചെയർമാൻ: കെ.എം.എ. ലത്തീഫ് (റോയൽ)
വൈസ് ചെയർമാന്മാർ: പി.കെ. ജാഫർ (വർക്കിങ് ചെയർമാൻ), തസ്‌വീർ ഹസ്സൻ, റസാഖ്.ടി കെ, മോഹൻദാസ്.കെ
ജനറൽ കൺവീനർ: മഹ്ബൂബ് കോഴിപ്പള്ളി
കൺവീനർമാർ: അശോകൻ കെ, ഷാജി.കെ, ഷംസീർ പുതിയകത്ത്, എൻ.എച്ച്. നാസർ, കെ.ടി. റസാക്ക്, ത്വയ്യിബ് കെ
ട്രഷറർ: കെ. ഇത്താലു സാഹിബ്
മുഖ്യ രക്ഷാധികാരികൾ: കെ. റീജ (വൈസ് ചെയർമാൻ), കെ.വി. അഷ്‌റഫ് (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), കാരട്ടിയാട്ടിൽ അബ്ദുള്ള, സൈദലവി മാഷ്, കെ.പി. സുബൈർ
Tags:
Kozhikode News