വസ്ത്രങ്ങൾ ശേഖരിച്ചു അക്ഷരയുടെ മാതൃക.
കൂളിമാട് :ഉപയോഗം കഴിഞ്ഞ നല്ല വസ്ത്രങ്ങൾ ശേഖരിച്ചു സൗജന്യമായി നല്കുന്ന എളേറ്റിൽ കാഞ്ഞിരമുക്ക്
പർവീൺസ് ഡ്രസ്സ് ബാങ്കിനു വേണ്ടി പൊതുജനങ്ങളിൽ നിന്നു വസ്ത്രം ശേഖരിച്ചു അക്ഷര കൂളിമാടിൻ്റെ മാതൃക.കെ.ടി.എ. നാസറിൽനിന്ന് ഏറ്റുവാങ്ങി അക്ഷര പ്രസിഡണ്ട് ടി.വി മഹ്ബൂബ് ഉദ്ഘാടനം ചെയ്തു.ജ : സെക്രട്ടറി എ. ഫൈസൽ അധ്യക്ഷനായി.ടി.വി ഷാഫി മാസ്റ്റർ,ഇ.വീരാൻ കുട്ടി മാസ്റ്റർ, കെ.എം.ഫൈസൽ, നസീം സൈക്ക,ഇ. കുഞ്ഞോയി, ഇ.എം ഫഹദ് സംബന്ധിച്ചു
Tags:
Mavoor News