Trending

ആഘോഷമാക്കി ബാലസഭ മഴയുത്സവം

ആഘോഷമാക്കി ബാലസഭ മഴയുത്സവം


ചെന്നലോട്: മഴ ഗാനങ്ങൾ ആലപിച്ചും മഴക്കാഴ്ച ചിത്രങ്ങൾ വരച്ചും കടലാസ് തോണി നിർമ്മിച്ചും അത് വെള്ളത്തിൽ ഒഴുക്കിയും മഴ നൃത്തം ചെയ്തും മഴയെ ആഘോഷിച്ച് തരിയോട് പഞ്ചായത്തിലെ ചെന്നലോട് വാർഡിലെ ബാലസഭ കുട്ടികൾ. മഴക്കാലത്തോടനുബന്ധിച്ച് കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴയുത്സവത്തോടനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.


കർളാട് സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ രാധാമണിയൻ അധ്യക്ഷത വഹിച്ചു. ബാലസഭ റിസോഴ്സ് പേഴ്സൺ ശബാന അബ്ബാസ് പദ്ധതി വിശദീകരണം നടത്തി. സിഡിഎസ് എക്സിക്യൂട്ടീവ് അംഗം സാഹിറ അഷ്റഫ്, എഡിഎസ് പ്രസിഡണ്ട് ഷീന ഗോപാലൻ, ഉഷ വെള്ളൻ, ഗിരിജ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post