രക്തദാന സേവനത്തിന് ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പിന് MVR കാൻസർ സെന്ററിന്റെ ആദരം
കോഴിക്കോട്: രക്തദാന രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകിയ ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പിനെ ആദരിച്ച് MVR കാൻസർ സെന്റർ. കോഴിക്കോട് ജില്ലാ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നോഡൽ ഓഫീസർ ഡോ. അർച്ചന രാജനാണ് ഹോപ്പിനുള്ള ആദരം കൈമാറിയത്.
ഹോപ്പിന്റെ ഭാരവാഹികളായ നാസർ മാഷ് ആയഞ്ചേരി, ഷക്കീർ പെരുവയൽ, ഗിരീഷ്ബാബു ശാരദമന്ദിരം, നൗഷാദ് ബേപ്പൂർ, ഷംസുദ്ദീൻ മുറമ്പാത്തി, ജാബിർ കുറ്റിച്ചിറ, യൂസുഫ് പുന്നക്കൽ, ഷറീജ ഒളവണ്ണ, ശ്രീജിത്ത് തൊണ്ടയാട്, ഷഫീഖ് വെള്ളിപറമ്പ് തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Tags:
Kozhikode News