കുറ്റിക്കാട്ടൂരിൽ നടന്ന രക്തദാന ക്യാമ്പ് ശ്രദ്ധേയമായി: 65 പേർ രക്തം നൽകി
കോഴിക്കോട്:
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും ബീ ലൈൻ പബ്ലിക് സ്കൂളും സംയുക്തമായി കോഴിക്കോട് ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ കുറ്റിക്കാട്ടൂരിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ദാതാക്കളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ബീ ലൈൻ പബ്ലിക് സ്കൂൾ ലൈബ്രറി ഹാളിൽ നടന്ന ക്യാമ്പിൽ 76 പേർ രജിസ്റ്റർ ചെയ്തതിൽ 65 പേർ രക്തം നൽകി.
രജിസ്റ്റർ ചെയ്തവരിൽ 11 പേർക്ക് വിവിധ കാരണങ്ങളാൽ രക്തം ദാനം ചെയ്യാൻ സാധിച്ചില്ല. രക്തം നൽകിയവരിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡൻ്റ് നാസർ മാഷ് ആയഞ്ചേരി, സെക്രട്ടറി ഷക്കീർ പെരുവയൽ, ട്രഷറർ ഗിരീഷ്ബാബു ശാരദാമന്ദിരം, കോഓർഡിനേറ്റർ ഷറീജ ഒളവണ്ണ, ഹോപ്പ് വനിതാ വിംഗ് മെമ്പറും ബീ ലൈൻ സ്കൂൾ വൈസ് പ്രിൻസിപ്പലുമായ റഹ്‌നാസ് ഹാരിസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags:
Kuttikattoor News