Trending

ഛത്തീസ്ഗഡിൽ തടവിലാക്കപ്പെട്ട കന്യാസ്ത്രീകൾക്ക് പിന്തുണയുമായി പെരുവയലിൽ പ്രതിഷേധ മാർച്ച്

ഛത്തീസ്ഗഡിൽ തടവിലാക്കപ്പെട്ട കന്യാസ്ത്രീകൾക്ക് പിന്തുണയുമായി പെരുവയലിൽ പ്രതിഷേധ മാർച്ച്


പെരുവയൽ: ഛത്തീസ്ഗഡിൽ മതം മാറ്റം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി തടവിലാക്കപ്പെട്ട കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പെരുവയൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ നിന്ന് പ്രതിഷേധ മാർച്ച് നടത്തി.


കന്യാസ്ത്രീകൾക്കെതിരായ എഫ്.ഐ.ആർ. റദ്ദാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ദേവാലയത്തിൽ നിന്ന് പെരുവയൽ അങ്ങാടിയിലേക്കാണ് മാർച്ച് നടന്നത്.
റവറന്റ് ഫാദർ സനൽ ലോറൻസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ബിനു എഡ്വേർഡ്, പ്രൊവിൻഷ്യൽ സിസ്റ്റർ ഡാനിയെല, മദർ സുപ്പീരിയർ സിസിലി, സുപ്പീരിയർ സാൽവിയ, ജോയിൻറ് സെക്രട്ടറി ജോർജ് തോപ്പിൽ, ബോണി വർഗീസ്, ജോണി വർഗീസ്, ജോസഫ് പുളിന്തറ എന്നിവർ മാർച്ചിൽ പങ്കെടുത്തു.


സാമൂഹ്യനീതിയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഈ വിഷയത്തിൽ ജനങ്ങളുടെ ശക്തമായ പിന്തുണ അറിയിക്കുന്നതായിരുന്നു പ്രതിഷേധ മാർച്ച്.

Post a Comment

Previous Post Next Post