സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു
ദേശം അയൽപ്പക്കവേദിയും മലബാർ മാക്സിവിഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ-തിമിര ചികിത്സാ ക്യാമ്പ് എട്ടാം വാർഡ് മെമ്പർ കെ. കെ. മിന്നത്ത് ഉദ്ഘാടനം ചെയ്തു.
ദേശം അയൽപ്പക്കവേദി പ്രസിഡന്റ് തൽഹത്ത് കുന്നമംഗലം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി. ശിവാനന്ദൻ സ്വാഗതം ആശംസിച്ചു. ഡോ. നൗറിൻ നേത്രരോഗങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
സി. സുരേന്ദ്രൻ, ഷൈജു കെ. കെ., സലാം, രാജൻ, പത്മനാഭൻ, പ്രേമരാജൻ, തോമസ്, വേലായുധൻ,എന്നിവർ ആശംസകൾ അർപ്പിച്ചു. ഹസീന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
ക്യാമ്പിൽ നിരവധി പേർ പങ്കെടുത്ത് സൗജന്യ നേത്രപരിശോധനാ സേവനം പ്രയോജനപ്പെടുത്തി
Tags:
Kozhikode News
