Trending

​രക്തദാന ക്യാമ്പ് നടത്തി...

​രക്തദാന ക്യാമ്പ് നടത്തി...


​കടവത്തൂർ പി.കെ.എം. ഹയർ സെക്കൻഡറി സ്കൂൾ (PKMHSS) എൻ.എസ്.എസ് (NSS) യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
​


അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും അടക്കം 40-ഓളം പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവ്വഹിച്ചു.
​
തലശ്ശേരി മലബാർ കാൻസർ സെന്റർ (MCC) ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. രക്തദാതാക്കൾക്ക് ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ
ഡോ. മോഹൻദോസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
​എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ജാബിർ സാർ, സിജി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹോപ്പ് മിഷൻ കോർഡിനേറ്റർ K K ഹഫ്സ ടീച്ചർ ക്യാമ്പിൽ സന്നദ്ധ സേവനവുമായി സജീവമായി പങ്കെടുത്തു. രക്തദാനത്തിനായി എത്തിയവരുടെ ഫോമുകൾ പൂരിപ്പിച്ചു നൽകുക, ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക, ദാതാക്കൾക്ക് വേണ്ട മോട്ടിവേഷൻ നൽകുക തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും ഹഫ്സ ടീച്ചറും ഒപ്പം മറ്റ് എൻ.എസ്.എസ് വോളണ്ടിയർമാരും നേതൃപരമായ പങ്കുവഹിച്ചു.

Post a Comment

Previous Post Next Post