Trending

ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ​

ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഹോപ്പ് ജോയിന്റ് സെക്രട്ടറി ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഹോപ്പ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പിൻറെ
ആഭിമുഖ്യത്തിൽ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഷരീഫിന്റെ മകനും മകളും കുടുംബാംഗങ്ങളും ഉൾപ്പെടെ നാൽപ്പതോളം പേർ ക്യാമ്പിൽ പങ്കാളികളായി.

ഷരീഫിന്റെ മകൻ അഫ്നാസ് ആദ്യ രക്തദാനം നിർവ്വഹിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിയപ്പെട്ടവന്റെ സ്മരണ നിലനിർത്താൻ നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനം ഏറെ ശ്രദ്ധേയമായി. രക്തം നൽകിയ സന്നദ്ധ പ്രവർത്തകർക്ക് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അരുൺ വി.ജെ. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ക്യാമ്പിന് ഹോപ്പ് പ്രവർത്തകരായ:
​നാസർ മാഷ് ആയഞ്ചേരി
​ഷക്കീർ പെരുവയൽ
​ഗിരീഷ്ബാബു ശാരദമന്ദിരം
​ഷുക്കൂർ അത്തോളി
​അബ്ദുൽ ഖാദർ മുണ്ടോത്ത്
​ഷമീം അത്തോളി
​സുമേഷ് പാലേരി
​ജാബിർ കുറ്റിച്ചിറ
​ഷാജിമോൻ വെള്ളിമാട്ക്കുന്ന്
​ദിൽഷ മക്കാട്ട്
​അരുൺ നമ്പ്യാട്ടിൽ
​ഷരീഫിന്റെ മകൾ അഫ്ന
​തുടങ്ങിയവർ നേതൃത്വം നൽകി.


ഷരീഫ് ആഷിയാന എന്ന കർമ്മോത്സുകനായ സംഘാടകന്റെ വിയോഗത്തിന് ശേഷവും അദ്ദേഹം പകർന്നുനൽകിയ കാരുണ്യത്തിന്റെ പാതയിലൂടെ ഹോപ്പ് പ്രവർത്തകർ മുന്നേറുന്നതിന്റെ സാക്ഷ്യപത്രമായി ഈ ക്യാമ്പ് മാറി.

Post a Comment

Previous Post Next Post