പോസ്റ്റ് കാർഡുകളിലെ സ്നേഹമന്ത്രം: ലോക റെക്കോർഡ് നേട്ടത്തിൽ പാലക്കാടിന്റെ അഭിമാനമായി മിസ്റിയ നിഹാസ്
98 എഴുത്തുകാരുടെ ഹൃദയത്തുടിപ്പുകൾ പുസ്തകരൂപത്തിൽ; ചരിത്രത്തിൽ ഇടം നേടി മലയാളി പ്രതിഭ
പാലക്കാട്: അക്ഷരങ്ങളുടെ ലോകത്ത് പാലക്കാടിന്റെ തിളക്കമുയർത്തി, അപൂർവമായ ഒരു ലോക റെക്കോർഡ് നേട്ടത്തിൽ പങ്കാളിയായിരിക്കുകയാണ് മിസ്റിയ നിഹാസ്. കേരളത്തിലെ 98 എഴുത്തുകാരുടെ കൈയൊപ്പ് പതിഞ്ഞ പോസ്റ്റ് കാർഡുകൾ സമാഹരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച 'ലക്കി വൈറ്റ് ഔൾ പബ്ലിക്കേഷൻസിൻ്റെ' (എം.ഡി. രേഷ്മ രാമചന്ദ്രൻ, രമ്യ രാധ റാം) ചരിത്രസംഭവത്തിലാണ് മിസ്റിയ നിഹാസ് എന്ന യുവപ്രതിഭയുടെ പേര് സുവർണ്ണ ലിപികളിൽ ചേർത്തത്.
ഇന്ത്യയുടെ 150-ാം പോസ്റ്റൽ ദിനത്തോടുള്ള ആദരവായും, സ്നേഹത്തിൻ്റെ ദിനമായ വാലൻ്റൈൻസ് ഡേയോടുള്ള പ്രണയസൂചകമായും 2025 ഫെബ്രുവരി 14-നാണ് ഈ അക്ഷരസമാഹാരം കേരളത്തിൽ വെച്ച് പ്രകാശനം ചെയ്തത്. 'പോസ്റ്റ് കാർഡുകൾ പരമാവധി എണ്ണം ശേഖരിച്ച് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു' എന്ന ലോക റെക്കോർഡിൽ പങ്കാളിയായതിലൂടെ മിസ്റിയ നിഹാസിന് അഭിമാനകരമായ പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിച്ചു.
ഓരോ പോസ്റ്റ് കാർഡും ഒരോ എഴുത്തുകാരൻ്റെ ഹൃദയഭാഷയാണ്. 98 ഹൃദയത്തുടിപ്പുകളെ ഒരു പുസ്തകത്തിൽ കോർത്തിണക്കിയ ഈ മഹാപ്രയത്നത്തിൽ പങ്കുചേരാനായത് മിസ്റിയ നിഹാസിന് വലിയ നേട്ടമാണ്.
പാലക്കാട് സ്വദേശിനിയായ മിസ്റിയ നിഹാസിൻ്റെ ഉപ്പ മുസ്തഫയും ഉമ്മ റാബിയയുമാണ്.
Tags:
Kerala News

