Trending

ബാലുശ്ശേരിയിലെ വിദേശ മദ്യഷോപ്പ് അടച്ചുപൂട്ടണം : പൗരസമിതി.

ബാലുശ്ശേരിയിലെ വിദേശ മദ്യഷോപ്പ് അടച്ചുപൂട്ടണം : പൗരസമിതി.

       
 ബാലുശ്ശേരിയിലെ വിദേശ മദ്യഷോപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരി പൗരാവലിയുടെ  നേതൃത്വത്തില്‍ ഒപ്പുശേഖരണവും പൊതു യോഗവും നടന്നു. ബാലുശ്ശേരി ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി മദ്യ വിരുദ്ധ സമിതി  രക്ഷാധികാരി ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വിദ്യാര്‍ഥികളും യാത്രക്കാരും സഞ്ചരിക്കുന്ന പാതയോരത്തുള്ള ജനദ്രോഹ മദ്യഷോപ്പ് അടച്ചുപൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  അഞ്ച് സ്‌ക്കൂളുകള്‍, ഏതാനും ആരാധാനലയങ്ങള്‍, അങ്കണവാടികള്‍, പഞ്ചായത്ത് ഓഫീസ്, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്   തുടങ്ങിയവക്കെല്ലാം ഈ വിദേശ മദ്യഷോപ്പ് ഏറെ ശല്യമുണ്ടാക്കുന്നുണ്ടെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മദ്യപൻമാര്‍ പലപ്പോഴും നാട്ടുകാർക്ക്
ഭീഷണിയായി മാറുകയാണ്. 

ബാലുശ്ശേരി സെൻ്റ് മേരീസ് ചർച്ച് വികാരി ഫാദര്‍ മെല്‍വിന്‍ വെള്ളയ്ക്കാക്കുടിയില്‍ അധ്യക്ഷനായി. ഡോ.എന്‍.സുരേഷ് ബാബു വിശദീകരണം നടത്തി. ഭരതന്‍ പുത്തൂര്‍വട്ടം , അബ്ദുല്‍ ബാരി മാസ്റ്റര്‍, ഫൈസല്‍ ബാലുശ്ശേരി, മുഹമ്മദ് അബ്ബാസ്,  എന്‍.കെ.എം. സകരിയ, കെ.വി.ഭാസ്‌ക്കരന്‍, കുന്നോത്ത് മനോജ്, സി.മുഹമ്മദ്, എച്ച് ഐ സജി തുടങ്ങിയവർ സംസാരിച്ചു. പരിസരത്തെ സ്കൂളുകളിലെ വിദ്യാത്ഥികൾ സംഘങ്ങളായി വന്ന് നിവേദത്തിൽ ഒപ്പ് വെച്ചു.
               പൊതുജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി എക്‌സൈസ് മന്ത്രി, മുഖ്യമന്ത്രി, കലക്ടര്‍ , എക്‌സൈസ് കമ്മീഷണര്‍, ഗ്രാമ പഞ്ചായത്ത് ഭരണസമതി  എന്നിവര്‍ക്ക് നിവേദനം  സമര്‍പ്പിക്കും. വിദേശ മദ്യഷോപ്പ് അടച്ചുപൂട്ടിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു.

Post a Comment

Previous Post Next Post