ദേശീയ ഫുട്ട് വോളി ചാമ്പ്യൻഷിപ്പ് സംഘാടക സമിതി ഓഫീസിൽ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്
2026 ഡിസംബർ 4 മുതൽ 6 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന II-ാം മത് ദേശീയ ഫുട്ട് വോളി ചാമ്പ്യൻഷിപ്പിൻ്റെ സംഘാടക സമിതി ഓഫീസ് ഗാന്ധി പാർക്കിംഗ് സമീപം ഫാത്തിമ കോംപ്ലക്സിൽ കോഴിക്കോട് നോർത്ത് എംഎൽഎ അഡ്വക്കേറ്റ് കെ ജയന്ത് ഉദ്ഘാടനം ചെയ്തു . ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ മെമ്പർ എ കെ മുഹമ്മദ് അഷ്റഫ് ,ഓർഗനൈസിംഗ് കമ്മിറ്റി ട്രഷറർ എ.വി അബ്ദുൽ മജീദ്, ഫൂട്ട് വോളി ദേശീയ ട്രഷറർ ആർ ജയന്ത് കുമാർ, ജില്ലാ പ്രസിഡണ്ട് പി.എം മുസമ്മിൽ, ഓർഗനൈസിംഗ് സെക്രട്ടറി മൊയ്തീൻ കോയ പാലക്കണ്ടി, വൈസ് പ്രസിഡണ്ട് വി. പി അബ്ദുൽ കരീം,സബ് കമ്മിറ്റി ചെയർമാൻമാരായ സി.പി. റഷിദ് പൂനൂർ,സി റമീസ് അലി, കെ.ബി ജയാനന്ത്, പി.പി സഹിർ ബാബു,അബ്ദുൽ കലാം ആസാദ് എന്നിവർ ആശംസകൾ നേർന്നു .പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി കെ സുഹൈൽ സ്വാഗതവും,എം എ സാജിദ് നന്ദിയും പറഞ്ഞു
Tags:
Kozhikode News
