ചരിത്ര ശേഷിപ്പുകൾ തേടി കൂളിമാട് സ്നേഹ യാത്രാ സംഘം.
കൂളിമാട് :പൗരാണിക ചരിത്ര ശേഷിപ്പുകൾ തേടി കൂളിമാട് സ്നേഹയാത്ര സംഘം അഞ്ചാം തവണയും യാത്ര നടത്തി. കൂളിമാടിൻ്റെ കഥ വിവരിച്ചും കലാവൈഭവം പ്രകടിപ്പിച്ചും പഴമയുടെ ഓർമകൾ പങ്കുവെച്ചും നീങ്ങിയ അംഗങ്ങൾ ഇന്ത്യയിലെ പ്രഥമ ജുമുഅ മസ്ജിദായ കൊടുങ്ങല്ലൂർ ചേരമാൻ ജുമുഅ മസ്ജിദ് കാണുകയും സംവദിക്കുകയും ചെയ്തു.ചാവക്കാട് പഞ്ചവിടി കടൽത്തീരം,മറൈൻ വേൾഡ് റിസർച്ച് ആൻ്റ് സ്റ്റഡി സെൻ്റർ എന്നിവ സന്ദർശിച്ച ശേഷം കൊച്ചി സാഗറാണി കപ്പൽ യാത്ര ആസ്വദിക്കുകയും ഇതിനിടെ കൊച്ചി നേവൽ അക്കാഡമി, ഷിപ്പ് യാർഡ്, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ തുടങ്ങിയവയുടെയും പൗരാണിക കെട്ടിടങ്ങളുടേയും മറ്റും ചരിത്രവും പ്രവർത്തനവും ചോദിച്ചറിയുകയും ചെയ്തു.
കോർഡിനേറ്റർ വി.അബ്ദുൽ കരീം മാസ്റ്റർ, ടി.എ. മജീദ്, എം അബ്ദുൽ കരീം, എം.സലീം മാസ്റ്റർ, കെ എ. റഫീഖ്, സി.എ റസാഖ് മാസ്റ്റർ , മജീദ് കൂളിമാട് തുടങ്ങിയവർ നേതൃത്വം നല്കി
Tags:
Mavoor News
