ദേശീയ ഹരിത സേന താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ അധ്യാപക പരിശീലനം സംഘടിപ്പിച്ചു
കുന്ദമംഗലം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള ദേശീയ ഹരിത സേനയുടെ (നാഷണൽ ഗ്രീൻ കോർപ്സ്) താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ തല അധ്യാപക പരിശീലനം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
റവന്യൂ ജില്ലാ കോ-ഓർഡിനേറ്റർ പി. സിദ്ധാർത്ഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ കെ.പി.യു. അലി, പി. രമേഷ് ബാബു എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന വിവിധ സെഷനുകളിൽ എ.കെ. സംശുദ്ദീൻ (ദുരന്തനിവാരണം - ഡിസാസ്റ്റർ മാനേജ്മെന്റ്), അഖില രഘുനാഥ് (മാലിന്യ സംസ്കരണം - വേസ്റ്റ് മാനേജ്മെന്റ്), കെ. സതീശൻ (ഊർജ്ജ സംരക്ഷണം - എനർജി മാനേജ്മെന്റ്) എന്നിവർ വിഷയാവതരണം നടത്തി.
Tags:
Kozhikode News
