Trending

സ്ത്രീഎഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിൽ ടാഗോർ പബ്ലിക്കേഷൻ പ്രവർത്തനം അഭിനന്ദനീയം : ഡോ എം കെ മുനീർ

സ്ത്രീഎഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിൽ ടാഗോർ പബ്ലിക്കേഷൻ പ്രവർത്തനം അഭിനന്ദനീയം : ഡോ എം കെ മുനീർ


കോഴിക്കോട്: ടാഗോർ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച റഹ്മ കരീമിന്റെ ‘ഓർമ്മകൾ ഓളങ്ങളിലൂടെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ മന്ത്രി ഡോ. എം. കെ. മുനീർ നിർവഹിച്ചു.സ്ത്രീ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിൽ ടാഗോർ പബ്ലിക്കേഷൻ നടത്തുന്ന പ്രവർത്തനം അഭിനന്ദനീയമാണെന്ന് ഡോ എം കെ മുനീർ അഭിപ്രായപ്പെട്ടു.


ഷാർജ അന്താരാഷ്ട്ര
പുസ്തകോത്സവത്തിൽ പോലും വനിതാ എഴുത്തുകാർ കൂടി വരികയാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത മാധ്യമപ്രവർത്തകൻ ശ്രീ നവാസ് പൂനൂർ പറഞ്ഞു. റഹ്മകരീമിന്റെ മകൻ നസീഫ് അലി (അയൺ മാൻ),മരുമകൾ ഡോ. ഷെസ്‌ന എന്നിവർ പുസ്തകം ഏറ്റുവാങ്ങി.


ടാഗോർ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറും ഗ്രന്ഥകർത്താവുമായ ശ്രീമതി റഹിയാന ബീഗം കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കനോലി സംരക്ഷകൻ സത്താർ പൈക്കാടൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എഴുത്തുകാരനും ടാഗോർ പബ്ലിക്കേഷൻസ് ചീഫ് എഡിറ്ററുമായ നെല്ലിയോട്ട് ബഷീർ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി.സൈക്കോളജിക്കൽ കൗൺസിലറും ടാഗോർ ഫൗണ്ടേഷൻ ഡയറക്ടറുമായ നവാസ് കൂരിയാട് അനുമോദന പ്രസംഗം നടത്തി.മുൻ ജോയിന്റ് ആർ.ടി.ഒ.യും ടാഗോർ ഫൗണ്ടേഷൻ ഡയറക്ടറുമായ കെ. സഫറുള്ള, എഴുത്തുകാരനും തനിമ സംസ്ഥാന സെക്രട്ടറിയുമായ സലീം കുരിക്കളകത്ത്, ഡിവിഷൻ കൗൺസിലർ എം. കെ. നൗഷാദ്, സ്നേഹതീരം ചെയർമാൻ ടി. എ. സിദ്ദീഖ്, സാമൂഹ്യ പ്രവർത്തകൻ ടി. റസാഖ് സാഹിബ്,ഹിൽവുഡ് ശരീഫ്, അബൂബക്കർ ഷിനിയാസ് വേങ്ങാട്ട്, അഷറഫ്. പി എന്നിവർ ആശംസകൾ അർപ്പിച്ചു .റഹ്മ കരീം മറുമൊഴി പറഞ്ഞു. സാംസ്‌കാരിക പ്രവർത്തക സാബിറ പൈക്കാട്ട് നന്ദി രേഖപ്പെടുത്തി. കുമാരി അയിനുമോൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post