Trending

സീതി സാഹിബ് ലൈബ്രറിയിൽ ഡോ : നീന മുനീറിന്റെ പുസ്തകാസ്വാദനം നടത്തി

സീതി സാഹിബ് ലൈബ്രറിയിൽ ഡോ : നീന മുനീറിന്റെ പുസ്തകാസ്വാദനം നടത്തി


കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ ഡോ : നീനാ മുനീറിന്റെ ക്യാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ എന്ന പുസ്തകത്തിന്റെ ആസ്വാദനം നടത്തി. സഹോദരി മെഹക്ക് സോഫിയുടെ മഞ്ഞണിഞ്ഞ കിനാവുകൾ എന്ന പുസ്തകം ചർച്ചചെയ്യുകയും ചെയ്തു. 
 സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് ആമുഖ ഭാഷണം നടത്തി. 


ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കവിത ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ബൽക്കീസ് ടീച്ചർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് കെ പി സുരേന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു. 


ലൈബ്രറി പ്രസിഡന്റ് പി സി അബൂബക്കർ മാസ്റ്റർ, കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി സി അബ്ദുൽ നാസർ മാസ്റ്റർ എന്നിവർ പുസ്തകങ്ങൾക് ആസ്വാദനം പകർന്നു. ബൽക്കിസ് ടീച്ചർ നീനാ മുനീറിനെയും ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മെഹക്ക് സോഫിയേയും  ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൂലത്ത് മജീദ്, വാർഡ് മെമ്പർ എം കെ ജുമൈല, ലൈബ്രറി സെക്രട്ടറി എ.ആർ കൊടിയത്തൂർ, ഡോ: കാവിൽ അബ്ദുല്ല, ദാസൻ കൊടിയത്തൂർ, എ ഫാത്തിമ ടീച്ചർ, വി.എ റഷീദ്, ബീരാൻ ചേന്നമംഗല്ലൂർ, പി പി ഉണ്ണിക്കമ്മു, റഈസ് ചേപ്പാലി, അനസ് കാരാട്ട്, കാരാട്ട് മുഹമ്മദ്തുടങ്ങിയവർ സംസാരിച്ചു.
 ഡോ നീനാ മുനീറും മെഹക്ക് സോഫിയും മറുമൊഴി നടത്തി

Post a Comment

Previous Post Next Post