മന്തി ചലഞ്ച്: ആദ്യ ഗഡു കൈമാറി
കൂളിമാട് : മുക്കം ഗ്രെയ്സ് പാലിയേറ്റീവിൻ്റെ ധനശേഖരാർത്ഥം നടത്തുന്ന മന്തി ചലഞ്ചിലേക്കുള്ള ധനസമാഹരണത്തിലേക്ക് കൂളിമാട് ഏരിയയിൽ നിന്ന് സ്വരൂപിച്ച തുകയുടെ ആദ്യ ഗഡുവായ മുക്കാൽ ലക്ഷം രൂപ അക്ഷര കൂളിമാട് വൈസ് പ്രസിഡന്റ് ഇ.കുഞ്ഞോയി, ഗ്രെയ്സ് ചെയർമാൻ പി. കെ. ശരീഫുദ്ധീൻ മാസ്റ്റർക്ക് കൈമാറി. ഇ.അഷ്‌റഫ്, അക്ഷര സെക്രട്ടറി സി എ അലി, കളത്തിൽ ഫൈസൽ , ടി.വി.അബ്ദുല്ല, അബുല്ലൈസ് മാസ്റ്റർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
Mavoor News

