NCSCതൊഴിൽ പരിശീലന കേന്ദ്രം മലപ്പുറത്ത് അനുവദിക്കണം
ET മുഹമ്മദ് ബഷീർ MP ക്ക് നിവേദനം നൽകി
ഇപ്പോൾ കേരളത്തിൽ തിരുവനന്തപുരത്ത് മാത്രം പ്രവർത്തിക്കുന്ന തൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ ഒരു ബ്രാഞ്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബൗദ്ധിക വെല്ലുവവിളി നേരിടുന്ന ഭിന്നശേഷിക്കാരുള്ള മലപ്പുറം ജില്ലയിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട കൊണ്ട് കേന്ദ്ര മന്ത്രിക്കുള്ള നിവേദനം മലപ്പുറം നിയോജക മണ്ഡലം MP ഇടി മുഹമ്മദ ബഷീർ സാഹിബിന് പരിവാർ നേതാക്കൾ കൈമാറി
നിവേദനം സശ്രദ്ധാ വായിച്ച ബഷീർ സാഹിബ് ആവശ്യം ന്യായമാണെന്നും ആവശ ശ്വാ പരിഹരിക്കാൻ എല്ലാ ഇടപെടലുകളും നടത്താമെന്നും പറഞ്ഞു
മാനസിക വെല്ലുവിളിനേരിടുന്ന ഭിന്നശേഷിക്കാരുടെയും രക്ഷിതാക്കളുടെയും പുരോഗതിക്കും അവകാശആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടിയുള്ള പരിവാറിൻ്റെ നിസ്വാർഥ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും 29 -ന് അരീക്കോട്ട് നടക്കുന്ന ഗ്രാൻ്റ് സൽക്കാരത്തിൽ നാട്ടിലുണ്ടെങ്കിൽ പങ്കെടുക്കുമെന്നും രക്ഷിതാക്കളുടെ ഉന്നമനത്തിന് വേണ്ടി ഉദാരമായി MP ഫണ്ട് അനുവദിക്കുമെന്നും ബഷീർ സാഹിബ് പറഞ്ഞു
Tags:
Malappuram News