ഗുരുപ്രഭ അധ്യാപക അവാർഡ് വിതരണം ചെയ്തു
കോഴിക്കോട്: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കെ.എ.എം.എ (കേരള അറബിക് മുൻഷീസ് അസോസിയേഷൻ) കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ഗുരുപ്രഭ 2026" പരിപാടിയിൽ അറബി ഭാഷാ വിദ്യാഭ്യാസ രംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച പ്രമുഖ അധ്യാപകരായ മുഹ്സിൻ മാസ്റ്റർ, സി. അബ്ദുറഹിമാൻ മാസ്റ്റർ, അബ്ദുൽ ബഷീർ മാസ്റ്റർ എന്നിവരെ ആദരിച്ചു.
അധ്യാപക സമൂഹത്തിന് മാതൃകയായ സേവനവും വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകളും പരിഗണിച്ചാണ് ഇവരെ ആദരിച്ചതെന്ന് സംഘാടകർ അറിയിച്ചു. അധ്യാപക ജീവിതത്തിലുടനീളം നടത്തിയ സമർപ്പിത പ്രവർത്തനങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് ഗുരുപ്രഭ പുരസ്കാരവും സ്നേഹോപഹാരവും നൽകിയത്.
പരിപാടി കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കെ എ എം എ സംസ്ഥാന വൈ: പ്രസിഡൻ്റ് ഇ.സി. നൗഷാദ് മാസ്റ്റർ, സംസ്ഥാന സെക്രട്ടറി ടി.കെ. അബൂബക്കർ മാസ്റ്റർ,
ജില്ലാ സെക്രട്ടറി ഷജീർ ഖാൻ വയ്യാനം, സ്‌റ്റേറ്റ് കൗൺസിലർമാരായ ശീർഷാദ് എസ്.വി., കെ.കെ. ഷുക്കൂർ, ഷരീഫ് കിനാലൂർ എന്നിവർ സംസാരിച്ചു.
Tags:
Kozhikode News