Trending

യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.


മാവൂർ: മികച്ച സേവനത്തിന് ശേഷം സ്ഥലം മാറിപ്പോവുന്ന മാവൂർ ഹോമിയോ ഡിസ്പൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഇ. ജെ.സ്മിതക്ക് എച്ച്.എം.സിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. മുനീറത്ത് ടീച്ചർ ഉപഹാരം നൽകി. വൈസ് പ്രസിഡണ്ട് സി.പി.കൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീതാമണി, ഉമാദേവി കുഴിപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ഉമ്മർമാസ്റ്റർ ഗ്രാമപഞ്ചായത്ത് മെമ്പർ എ.എം.ശ്രീജ, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രമോദ് ഗോപൻ, ഡോ.ബെർണറ്റ് ഐപ്പ്, എച്ച്.എം.സി. അംഗങ്ങളായ ഒ. ചന്ദ്രാംഗദൻ , രാജ്കുമാർ കുഞ്ഞോത്ത്, സി.കെ.വേലായുധൻ, എന്നിവർ സംസാരിച്ചു. ഡോ: ഇ.ജെ.സ്മിത മറുപടി പ്രസംഗം നടത്തി. വാർഡ് മെമ്പർ ചന്ദ്രിക ടീച്ചർ സ്വാഗതവും എച്ച്.എം. സി അംഗം എം. സുന്ദരൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post