Trending

പെൻഷനേഴ്സ് ലീഗ് ജില്ലാ കുടുംബ സംഗമം വിജയിപ്പിക്കും

പെൻഷനേഴ്സ് ലീഗ് ജില്ലാ
കുടുംബ സംഗമം വിജയിപ്പിക്കും


ഫറോക്ക്:
പെൻഷനേഴ്സ് ലീഗ് ബേപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് കെ കെ ആലിക്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് : ഇബ്രാഹിം പുനത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ഒക്ടോബർ 20 ന്  പേരാമ്പ്രയിൽ നടക്കുന്ന  ജില്ലാ കുടുംബ സംഗമവും ജില്ലയിലെ മുസ്ലിംലീഗ് എംഎൽഎമാർകുള്ള സ്വീകരണവും 
വിജയിപ്പിക്കാൻ തീരുമാനിചു.
സർക്കാർ എത്രയും പെട്ടെന്ന് വയോജന വകുപ്പ് രൂപീകരിക്കുകയും 
പെൻഷൻകാരുടെ വാർദ്ധക്യസഹജമായ സാഹചര്യങ്ങളെ അതിജീവിക്കാൻ തക്കവണ്ണം അവരെ കരുതലും ശ്രദ്ധയോടും കൂടി പരിചരിക്കാനുള്ള ഒരു വ്യവസ്ഥാപിതമായ മാർഗ്ഗം വയോജന വകുപ്പ് വഴി പഞ്ചായത്ത് തലങ്ങളിൽ വരെ നടപ്പാക്കണം എന്നും യോഗം ആവശ്യപ്പെട്ടു. 
കെ എസ് പി എൽ സ്ഥാപക നേതാക്കളിൽ പെട്ട 
സി കെ ചാലിയത്തിന്റെ പേരിൽ 
സർവീസ് രംഗത്ത് പ്രവർത്തികുന്ന 
സമൂഹത്തിൻറെ ഉന്നതിക്കുവേണ്ടി ചാലക ശക്തിയായി പ്രവർത്തിച്ച വ്യക്തിക്ക് *കർമ്മ ശ്രേഷ്ഠ* അവാർഡ് നൽകി ആദരിക്കാനും തീരുമാനിച്ചു.

മണ്ഡലം പ്രസിഡണ്ട് 
സി വി ബാവ കടലുണ്ടി അധ്യക്ഷത വഹിച്ചു. ഫുഡ് ക്രാഫ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും പിരിഞ്ഞ ഹജ്ജ് കോഡിനേറ്റർ 
കൂടിയായ. പി വി ഷാഹുൽ 
ഹമീദിന് ചടങ്ങിൽ വെച്ച് മെമ്പർഷിപ്പ് നൽകി. ജനറൽ സെക്രട്ടറി ഇ എ ബഷീർ ചെറുവണ്ണൂർ സ്വാഗതവും സെക്രട്ടറി മുസ്തഫ 
പുറ്റേക്കാട്നന്ദിയും പറഞ്ഞു. ജില്ലാ ട്രഷറർ മജീദ് അമ്പലക്കണ്ടി, പി സി അഹമ്മദ് കുട്ടി ഹാജി, പി കെ അസീസ് മാസ്റ്റർ,   ഹുസൈൻ കോയ, ഇ കെ മുഹമ്മദലി , എം ഷുക്കൂർ, ജമാൽ മുഹമ്മദ്, കെ അബ്ദുൽ ഖാദർ, കെ അബ്ദുൽ ലത്തീഫ്, കെ വീരാൻകുട്ടി മാസ്റ്റർ, പി പി അബ്ദുൽ ഗഫൂർ സംസാരിച്ചു.

Post a Comment

Previous Post Next Post