ചൂലൂർ സി.എച് സെന്റർ
ശിഫാ ടവർ. ശിലാസ്ഥാപനം സയ്യിദ് സാദിഖലി തങ്ങളും
എസ് ടി പി പ്ളാൻറ് ഉൽഘാടനം ഡോ. സിദ്ദീഖ് അഹമ്മദ് നിർവ്വഹിച്ചു
മാവൂർ: സമൂഹത്തിൽ ഏറെ പരിചരണം ആവശ്യമായ മാറാരോഗം ബാധിച്ച് ചികിത്സ തേടിയെത്തുന്നവർക്ക് ആശ്രയവും പ്രതീക്ഷയുമായ ചൂലൂർ സി എച്ച് സെന്ററിന്റെ ഭാഗമായി നിർമ്മിക്കുന്ന ഷിഫാ ടവർ ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം പ്രാർത്ഥനാനിര്ഭരമായ വലിയ സദസ്സിനെ സാക്ഷി നിർത്തി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. രോഗം മൂലം അവശതയനുഭവിക്കുന്നവരെ ചേർത്ത് പിടിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അതിൽ അഹോരാത്രം വ്യാപൃതരായിരിക്കുന്ന സി എച്ച് സെന്റർ എന്ന മഹാപ്രസ്ഥാനത്തെ നിങ്ങൾ ഓരോരുത്തരും നെഞ്ചേറ്റണമെന്നും ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് കൊണ്ട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.സി എച്ച് സെന്റർ പ്രസിഡണ്ട് ഇ. ടി മുഹമ്മദ് ബഷീർ എം. പി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
ശുദ്ധജലവും മാലിന്യ സംസ്കരണവും ലക്ഷ്യമിട്ട് കൊണ്ട് സി എച്ച് സെന്ററിൽ പ്രവർത്തനക്ഷമമാക്കിയിട്ടുള്ള എസ്. ടി. പി പ്ലാന്റിന്റെ ഉദ്‌ഘാടനം പ്രമുഖ പ്രവാസി വ്യവസായിയും ഇറാം ഹോൾഡിങ്‌സ് കമ്പനി സി എം ഡി യും ആയ ഡോ. സിദ്ദീഖ് അഹമ്മദ് നിർവ്വഹിച്ചു. സി എച്ച് സെന്ററുകളുടെ പ്രവർത്തനങ്ങളോട് എന്നും സഹകരിക്കാനും കരുത്ത് പകരാനും ഞാനും എന്റെ കുടുംബവും എന്നും ശ്രമിച്ചിട്ടുണ്ടെന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഓരോ സാംസ്‌കാരിക സംഘടനകളും ഏറ്റെടുക്കേണ്ടതെന്നും ഡോ. സിദ്ദീക്ക് അഹമ്മദ് പറഞ്ഞു. തങ്ങളുടെ ദൈനംദിന ജോലികൾക്കിടയിൽ സി എച്ച് സെന്ററിൽ എത്തുകയും വോളണ്ടറി പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് കരുത്തേകുകയും ചെയ്യുന്ന വനിതാ വോളന്റിയര്മാരെ പടച്ചവന്റെ മാലാഖമാർ എന്ന് വിശേഷിപ്പിച്ച ഡോ. സിദ്ദീഖ് അഹമ്മദ് ഇത് മാതൃകാപരമാണെന്ന് പറഞ്ഞു.
സെക്രട്ടറി ഹംസ മാസ്റ്റർ സ്വാഗതം ആശംസിച്ച റിപ്പോർട്ട് കെ. പി യു അലി അവതരിപ്പിച്ചു. എം. എ റസാഖ് മാസ്റ്റർ എം എൽ എ, സി കെ കാസിം എം എൽ എ, സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു. സി രാമൻകെ.മൂസ്സ മൗലവി. കെ.വി.അബ്ദുൽ മജീത്. ഖാലിദ് കിളിമുണ്ട എടപ്പാൾ ബാപ്പു. ലുക്മാൻ അരീക്കോടു. ജി.പി.കുഞ്ഞബ്ദുല്ല. വി.കെ. ബിച്ചി തുടങ്ങിയവർ സംസാരിച്ചു.
സി എച്ച് സെന്ററിന്റെ ഉപഹാരങ്ങൾ സെന്റർ വൈസ് പ്രസിഡണ്ട് എൻ. സി അബൂബക്കർ സമ്മാനിച്ചു.
സെന്റർ ഭാരവാഹികളായ ടി.പി.ചെറുപ.കെ.ആലി.എ.ടി ബഷീർ.പി.പി.അബ്ദുറഹിമാൻ.. ഇ.സി. ബഷീർ.കെ.ആലി ഹസ്സൻ. ടി. അബ്ദുറഹിമാൻ ഹാജി എന്നിവരും നാസർ ഫൈസി കൂടത്തായ്. അബൂബക്കർ ഫൈസി മലയമ്മ മുഹമ്മദ് ബാഖവി യൂനസ് പുത്തലത്ത് വനിതാ ലീഗ് നേതാക്കളായ ടി.പി. ഫറ ഫുന്നിസ. എ.പി സഫിയ. ദുക്കിയ മരക്കാർ. സി മുനീറത്ത്. ടി.കെ. സീനത്ത്. പി.കെ. അബദുറസാഖ് മുഹമ്മദലി അമ്പലക്കണ്ടി. തുടങ്ങിയവർ ആശംസകൾ നേർന്നു.. പി.പി.മൊയ്തീൻ ഹാങ്ങി നന്ദി പറഞ്ഞു.
Tags:
Mavoor News

