Trending

എ.ഐ അറ്റ് സ്കൂൾ എ.ഐ പഠന പരിപാടിക്ക് തുടക്കമായി

എ.ഐ അറ്റ് സ്കൂൾ
എ.ഐ പഠന പരിപാടിക്ക് തുടക്കമായി


വാഴക്കാട്: വാഴക്കാട് ഗവ: ഹയർസെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിന്റെ നേതൃത്വത്തിൽ STEM-Xpert മായി സഹകരിച്ച് ഓരോ സ്കൂളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും AI പഠനം ലഭ്യമാക്കുന്ന പരിപാടിയായ "എ.ഐ അറ്റ് സ്കൂളിൻ്റെ" മലപ്പുറം ജില്ലാതല ഉദ്ഘാടനം വാഴക്കാട് സ്കൂളിൽ വെച്ച് നടന്നു. ബഹു. എംഎൽഎ ശ്രീ. ടിവി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ശ്രീ. ടിപി അഷ്റഫലി എംഎൽഎ സന്നിഹിതനായി. STEM-Xpert വികസിപ്പിച്ചെടുത്ത "സോവ" എന്ന ഹ്യൂമനോയിഡ് പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളോട് സംവദിച്ചു.
ശ്രീ. പി.എ ജബ്ബാർ ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ആരിഫ, പഞ്ചായത്ത് അംഗം ജൈസൽ എളമരം തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post