തരിയോട് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം
കാവുമന്ദം : നാഷണൽ സർവീസ് സ്കീമിന്റെ ‘തൂഫാൻ കമാൻഡോസ്’ പദ്ധതിയുടെ ഭാഗമായി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുകയും ലഹരിക്കെതിരായ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എൻഎസ്എസ് വളണ്ടിയർമാർ, റോവർ സ്കൗട്ടുകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എം പി ടി എ പ്രസിഡണ്ട് സരിത, മുഹമ്മദ് ബഷീർ, ജിഷ എം. പോൾ, റിത, നിഷ്വ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ രാധിക എം. സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജ്‌ന വി. നന്ദിയും പറഞ്ഞു.
Tags:
Kerala News

