കലയിലൂടെ അതിജീവനത്തിന്റെ കരുതലായി 'നിരാമയ': നേഷണൽ ആർട്ട് കളക്ടീവ് കോഴിക്കോട്ട്
കല കേവലം കാൻവാസിലെ വർണ്ണങ്ങൾ മാത്രമല്ല, അത് മനുഷ്യ മനസ്സുകളെ സുഖപ്പെടുത്തുന്ന ഔഷധം കൂടിയാണെന്ന് തെളിയിക്കുകയാണ് 'നിരാമയ – ദി നാഷണൽ ആർട്ട് കളക്ടീവ്'. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാരുടെ ചിത്രങ്ങൾക്കൊപ്പം, സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വേറിട്ടൊരു ലോകം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഈ ദേശീയ കലാകൂട്ടായ്മ. സാന്ത്വന പരിചരണ രംഗത്ത് (Pain & Palliative Care) വലിയൊരു കരുതലായി മാറാൻ ലക്ഷ്യമിട്ടാണ് ഈ ബൃഹത്തായ സംരംഭം സംഘടിപ്പിക്കപ്പെടുന്നത്.
ഈ കലാപ്രദർശനത്തിന്റെ ഏറ്റവും വലിയ സവിശേഷത, കോഴിക്കോട് ട്രൂകെയർ ട്രസ്റ്റിന്റെ കീഴിലുള്ള നൂറോളം ഭിന്നശേഷിക്കാരായ കുട്ടികളുടെ സജീവ പങ്കാളിത്തമാണ്. തങ്ങളുടെ പരിമിതികളെ സർഗ്ഗാത്മകത കൊണ്ട് മറികടന്ന്, അവർ തീർത്ത മനോഹരമായ കലാസൃഷ്ടികളും ഈ കൂട്ടായ്മയിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ, ഈ കുട്ടികളുടെ പ്രത്യേക കലാപ്രകടനങ്ങളും (Special Performances) ചടങ്ങിന് മാറ്റുകൂട്ടും.
പ്രശസ്ത മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റും ലൈഫ് സ്കിൽ കൺസൾട്ടന്റും ട്രൂ ലൈവ് ഓൺലൈൻ മീഡിയ ചാനൽ മാനേജിംഗ് ഡയറക്ടറും അതിലുപരി ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സണുമായ ആമിന ജിജുവിന്റെ നേതൃത്വത്തിലാണ് ഈ നൂറോളം ഭിന്നശേഷി വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമാകുന്നത്.
സ്നേഹ ടി. ക്യൂറേറ്റ് ചെയ്യുന്ന ഈ കലാവിരുന്ന് 2026 നവംബർ 1 ഞായറാഴ്ച രാവിലെ 11 മണിക്ക് പ്രശസ്ത ചിത്രകാരൻ മദനൻ ഉദ്ഘാടനം ചെയ്യും.
Tags:
Kozhikode News

