Trending

കട്ടാങ്ങലിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനയും ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിച്ചു ​

കട്ടാങ്ങലിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനയും ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിച്ചു

കട്ടാങ്ങൽ (09-09-26): ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം, കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ OMSP, കോഴിക്കോട് DMO MIST ടീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കട്ടാങ്ങൽ പ്രദേശത്തുള്ള അതിഥി തൊഴിലാളികൾക്കായി സൗജന്യ ആരോഗ്യ പരിശോധനയും ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിച്ചു.


പ്രദേശത്തെ നൂറിലധികം തൊഴിലാളികൾ പങ്കെടുത്ത ക്യാമ്പിൽ MIST-ലെ ഡോ. ലയ മലേറിയ, ഫൈലേറിയ എന്നീ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് എടുത്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ രഘുനാഥ് എം സാന്നിധ്യം അറിയിച്ച ചടങ്ങിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ എം, OMSP മുക്കം സോൺ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം.എം എന്നിവർ നേതൃത്വം നൽകി.


ക്യാമ്പിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി മലേറിയ, ഫൈലേറിയ, ടി.ബി, എസ്ടിഐ (STI), ലെപ്രസി (കുഷ്ഠരോഗം) എന്നിവയുടെ സ്ക്രീനിംഗും എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി & സി രോഗനിർണയ ടെസ്റ്റുകളും നടത്തി. ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾഹക്കീം കെ.പി, OMSP മാനേജർ അമിജേഷ് കെ.വി, രാമനാട്ടുകര സോൺ കോർഡിനേറ്റർ രാധിക എം, MIST JHI-മാരായ നീതു ജി, ഷബിൻ എസ്, ബീച്ച് ഹോസ്പിറ്റൽ ICTC കൗൺസിലർ നിഷിത വിൽസൺ, ലാബ് ടെക്നീഷ്യൻ ചിത്രാ ഗോവിന്ദ് എന്നിവർ വിവിധ പരിശോധനകൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post