Trending

ലഹരിയെ ഒഴിവാക്കി കായികത്തെ ചേർത്ത് പിടിക്കൂ: അർജന്റീനിയൻ കോച്ച് എവർ അഡ്രിയാനൊ ഡിമാൽഡെ

ലഹരിയെ ഒഴിവാക്കി കായികത്തെ ചേർത്ത് പിടിക്കൂ: അർജന്റീനിയൻ കോച്ച് എവർ അഡ്രിയാനൊ ഡിമാൽഡെ


കോഴിക്കോട് : പരപ്പിൽ എം.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 2026-27 അധ്യയന വർഷത്തെ കായികമേള റനോവ 2026 സൗത്ത് ബീച്ച് കോതി മിനി സ്റ്റേഡിയത്തിൽ നടന്നു. അർജന്റീന കോച്ചും കാലിക്കറ്റ് എഫ്.സി മുഖ്യ പരിശീലകൻ എവർ അഡ്രിയാനൊ ഡിമാൽഡെ ദീപശിഖ തെളിയിച്ച് പരപ്പിൽ എം.എം സ്കൂളിലെ നാഷണൽ ജിംനാസ്റ്റിക്സ് താരം മുഹമ്മദ് യാസീന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.കാലിക്കറ്റ് എഫ്.സി.അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിക്കുകയും,
കായികം കേവലം മത്സരവിജയത്തിനുള്ള വേദിയല്ലെന്നും ആരോഗ്യവും ആത്മവിശ്വാസവും അച്ചടക്കവും നേതൃത്വഗുണവും വളർത്തുന്ന ജീവിതപാഠമാണെന്നും അദ്ദേഹം പറഞ്ഞു.ലഹരിക്ക് പകരം കായികത്തെയും ആരോഗ്യകരമായ ജീവിതശൈലിയെയും തിരഞ്ഞെടുക്കണമെന്നും,
ഓരോ വിദ്യാർത്ഥിയും തങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് കായികരംഗത്ത് ഒരു ലക്ഷ്യം സ്വപ്നം കാണണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.കേരളത്തിലെ വിദ്യാർത്ഥികൾക്ക് കായികരംഗത്ത് ദേശീയ-അന്തർദേശീയ തലങ്ങളിൽ എത്താനുള്ള വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്പോർട്സ് കമ്മിറ്റി ചെയർമാനും പി.ടി.എ അധ്യക്ഷനുമായ കെ.വി ഇസ്ഹാക്ക് അധ്യക്ഷനായി.കാലിക്കറ്റ് എഫ്.സി ഉപ പരിശീലകൻ ബിബി തോമസ്, അർജന്റീനിയൻ കളിക്കാരനും,ആർസനൽ ക്ലബ് അംഗവും,കാലിക്കറ്റ് എഫ്.സി താരം അലക്സിസ് ഗാസ്റ്റോൺ സോസ, കാലിക്കറ്റ് എഫ്.സി കളിക്കാരനുമായ മുഹമ്മദ് റോഷൽ പി.പി,സ്കൂൾ പ്രിൻസിപ്പൽമാരായ കെ.കെ ജലീൽ,മുഹമ്മദ് ഹനീഫ, സ്കൂൾ ഹെഡ്മാസ്റ്റർ ഇ.റിയാസ്, പി.ടി.എ വൈസ് പ്രസിഡണ്ട് റാഫി മുഖദാർ, മദർ പി.ടി.എ ചെയർപേഴ്സൺ ആയിഷ മെറീന,സ്റ്റാഫ് സെക്രട്ടറിമാരായ സാബിറ.എം, സി.സക്കരിയ്യ,പി. പി മൂസക്കുട്ടി,കായിക അധ്യാപകരായ മുഹമ്മദ് ഷമീം എം.ടി, സാബിത്ത് സി.പി എന്നിവരുടെ സാന്നിധ്യം ഉണ്ടായി. പി.ടി.എ കമ്മിറ്റി എക്സിക്യൂട്ടീവ് ഭാരവാഹികളായ എൻ.വി മുനീർ കോതിപ്പാലം,ഫരീദ എം.സി.വി,തെസ്‌നിം.ഡി,ബീവി എൻ.പി,ഫസ്ന എന്നിവർ പങ്ക്ചേർന്നു.

Post a Comment

Previous Post Next Post