KCEU സംസ്ഥാന സമ്മേളനം പതാക ഉയർത്തി.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ 31-ാം മത് സംസ്ഥാന സമ്മേളനം 2026 സപ്തംബർ 21, 22, 23 തിയ്യതികളിൽ കോഴികോട്ട് വെച്ച് നടക്കുകയാണ്. 21 ന് രാവിലെ 10 മണിയ്ക്ക് പ്രതിനിധി സമ്മേളനം CITU അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ: എളമരം കരീം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 മണിയ്ക്ക് കടപ്പുറത്ത് പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 22 ന് സാംസ്കാരിക സമ്മേളനം സഹകരണ വകുപ്പ് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. 23 ന് യാത്രയയപ്പ് സമ്മേളനവും നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ ഗംഭീര പ്രവർത്തനങ്ങളാണ് നടക്കുന്നത്. ചെറുകുളത്തൂർ യൂണിറ്റിൽ ട്രഷറർ ടി. ദിനീഷ് പതാക ഉയർത്തി. സെക്രട്ടറി രൂപേഷ്.പി.എൻ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡണ്ട് വിശ്വനാഥൻ.ഇ സംസാരിച്ചു.
Tags:
Peruvayal News

