രക്തദാന ക്യാമ്പ് നടത്തി..
86 പേർ രജിസ്റ്റർ ചെയ്തു..
79 പേർ രക്തദാനം നിർവ്വഹിച്ചു..
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് മുറമ്പാത്തി വിംഗും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ NSS സ്കൗട്ട് റേഞ്ചർ റോവർ യൂണിറ്റും
MVR ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് അവിസ്മരണീയമായി..
86 പേർ രജിസ്റ്റർ ചെയ്തതിൽ 7 പേർ റിജക്റ്റ് ആയി,വനിതകളടക്കം 79 പേർ രക്തം നൽകി..
ഹോപ്പ് വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ മുറമ്പാത്തി, എക്സിക്യൂട്ടീവ് മെമ്പർ ഷാജിമോൻ വെള്ളിമാട്കുന്ന്,
സ്കൂൾ പ്രിൻസിപ്പാൾ സുനിൽ ജോസഫ്
നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു , റെയ്ഞ്ച് റോവർ ലീഡർമാരായ ജസ്റ്റിൻ ജോസഫ്, ലിസ ജോസഫ്
വിദ്യാർത്ഥികളായ ആൾഡ്രിൻ ജോൺ, അബിഗയിൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.
Tags:
Kozhikode News


