Trending

നോവൽ സ്വച്ഛന്ദമൃത്യു പ്രകാശനം ചെയ്തു

നോവൽ സ്വച്ഛന്ദമൃത്യു പ്രകാശനം ചെയ്തു




ടാഗോർ ഫൗണ്ടേഷൻ കേരളയുടെയും മലയാള
സാഹിത്യ പഥത്തിന്റെയും ആഭിമുഖ്യത്തിൽ സദ്ഭാവന ബുക്സ് പ്രസിദ്ധീകരിക്കുന്ന ശാന്ത രാമചന്ദ്രയുടെ സ്വച്ഛന്ദമൃത്യു എന്ന നോവലിന്റെ പ്രകാശനകർമ്മം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ പി ഷൗക്കത്തലി ഐ എ എസ് നിർവഹിച്ചു.സാഹിത്യകാരൻ പി ആർ നാഥൻ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.


ഹർഷ ഷൗക്കത്തലി മുഖ്യാതിഥിയായിരുന്നു.സുനിൽ മടപ്പള്ളി അധ്യക്ഷനായ ചടങ്ങിൽ ടാഗോർ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ നെല്ലിയോട്ട് ബഷീർ, മോഹനൻ പുതിയോട്ടിൽ,അബ്ദുള്ള കൊയിലാണ്ടി, ഇ ആർ ഉണ്ണി, എം എ ഷഹനാസ്,ലിംസി ആന്റണി, അജിത മാധവ്,ശാന്ത രാമചന്ദ്ര, രമ്യ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post