ആയംവള്ളി മിനി അനുസ്മരണം നടത്തി
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ആയം വള്ളി മിനി അനുസ്മരണ പ്രഭാഷണം പെരുവയൽ പഞ്ചായത്ത് നേതൃ സമിതി കൺവീനർ ടി.എം. ചന്ദ്രശേഖരൻ നടത്തി. വായനശാല ഭരണസമിതി അംഗം ശോഭിത. ഇ.കെ അദ്ധ്യക്ഷത വഹിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ തീർത്ഥ ടി.എൻ ,വനിതാവേദി നേതൃത്വത്തിൽ നടന്ന പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജന രവീന്ദ്രൻ, രണ്ടാം സ്ഥാനം നേടിയ സായൂജ് കുറ്റി പൊരിച്ച കണ്ടിയിൽ, മൂന്നാം സ്ഥാനം അമൃത വീരോത്ത് എന്നിവർക്ക് ക്യാഷ് അവാർഡ് അഡ്വ: കെ.എം. രമ നൽകി.
എന്താണ് ലിവിങ്ങ് വിൽ ലിവിങ്ങ് വിൽ അഥവാ ജീവതാന്ത്യ ചികിത്സാ നിർദ്ദേശങ്ങളെ സംബന്ധിച്ച് അഡ്വ: കെ.എം. രമ ക്ലാസ്സ് നയിച്ചു. ചർച്ചയിൽ ബിന്ദു.വി, കെ.കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.
Tags:
Peruvayal News

