Trending

സ്വതന്ത്ര കർഷകസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷക സെമിനാറും മികച്ച കർഷകർക്കുള്ള ആദരവും

സ്വതന്ത്ര കർഷകസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷക സെമിനാറും
മികച്ച കർഷകർക്കുള്ള ആദരവും



മാവൂർ: പഞ്ചായത്ത് സ്വതന്ത്ര കർഷകസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷക സെമിനാറും
മികച്ച കർഷകർക്കുള്ള ആദരവും സംഘടിപ്പിച്ചു. ചെറൂപ്പ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷകസംഘം മാവൂർ പഞ്ചായത്ത് പ്രസിഡണ്ട്  ഒ സി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. 


സമീകൃത കൃഷി രീതികളെ കുറിച്ച് 
 മഞ്ചേരി പ്ലാൻ്റ് ലാബ്   ടെക്നിക്കൽ ഓഫീസർ ഐശ്വര്യ ,  ഷാനവാസ് എന്നിവർ ക്ലാസ് എടുത്തു.


കർഷകസംഘം ജില്ലാ ട്രഷറർ പി ബീരാൻകുട്ടി, വനിതാ കമ്മറ്റി ജില്ലാ പ്രസിഡണ്ട് റുഖിയ പൊറ്റശ്ശേരി,  കർഷകസംഘം മണ്ഡലം പ്രസിഡണ്ട് എം ടി മുഹമ്മദ് മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി പി കെ മുനീർ, മണ്ഡലം ട്രഷറർ കാദർ ഹാജി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ്, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ലത്തീഫ് മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലിം മാസ്റ്റർ കൽപള്ളി, കർഷകസംഘം മണ്ഡലം വനിതാ പ്രസിഡണ്ട് സഫിയ ഒളവണ്ണ, വൈസ് പ്രസിഡണ്ട് ഒ.സി ഷറഫുന്നീസ, പഞ്ചായത്ത് വനിതാ പ്രസിഡണ്ട് ഷമീന വി പി, വനിതാ ജനറൽ സെക്രട്ടറി ജസ്ന കുറ്റിക്കടവ്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ റസാഖ്, ഗ്രാമപഞ്ചായത്ത് അംഗം കെ ഉസ്മാൻ എന്നിവർ സംസാരിച്ചു.
കർഷകസംഘം പഞ്ചായത്ത് ജനറൽ സെക്രട്ടറി യൂ
കബീർ സ്വാഗതവും ട്രഷറർ ടി വി എം അബ്ദുല്ല നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post