Trending

നന്മ സ്വാശ്രയ സംഘം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നന്മ സ്വാശ്രയ സംഘം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


മാവൂർ: പള്ളിയോള്‍ നന്മ സ്വാശ്രയ സംഘം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാവൂർ  ട്രൂ ഹീൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് കീഴ്പനിച്ചിങ്ങൽ സുരേഷ് കുമാറിൻ്റെ വീട്ടിൽ വെച്ച് അലോപ്പതി - ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.മുനീറത്ത് ടീച്ചർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്വാശ്രയ സംഘം സെക്രട്ടറി മനോജ് ആർ അധ്യക്ഷത വഹിച്ചു.  


പഞ്ചായത്ത് അംഗങ്ങളായ കെ. ഉസ്മാൻ, കെ പി ചന്ദ്രൻ,
ചെറൂപ്പ എം സി എച്ച് യൂണിറ്റ്
ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്, ശിശുരോഗ വിദഗ്ധൻ ഡോക്ടർ എ വേണുഗോപാൽ,  അക്ബർ ഗുരിക്കൾ ( ട്രൂ ഹീൽ  ഹോസ്പിറ്റൽ) എന്നിവർ ആശംസകൾ നേർന്നു.
 
കൺവീനർ കെ കൃഷ്ണൻ സ്വാഗതവും നന്മ പ്രസിഡണ്ട് കെ സുരേഷ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post