എടവണ്ണപ്പാറയിൽ 'Purplle' ബ്യൂട്ടി ഷോറൂം പ്രവർത്തനം ആരംഭിച്ചു
എടവണ്ണപ്പാറ: ഇന്ത്യയിലെ മുൻനിര ബ്യൂട്ടി, സ്‌കിൻ കെയർ, ഹെയർ കെയർ വിതരണക്കാരായ 'Purplle' യുടെ പുതിയ ഷോറൂം എടവണ്ണപ്പാറ പണിക്കരപുറായ നന്മണ്ട ടവറിൽ പ്രവർത്തനം ആരംഭിച്ചു. നന്മണ്ട ഫാമിലി പ്രതിനിധിയും പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-ജീവകാരുണ്യ പ്രവർത്തകനുമായ കരീം എളമരം ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
നന്മണ്ട ഫാമിലി അംഗങ്ങളുടെയും Purplle മാനേജ്‌മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ആയിരത്തോളം പ്രമുഖ ബ്രാൻഡുകളുടെ ആറായിരത്തിലധികം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളാണ് പുതിയ ഔട്ട്‌ലെറ്റിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ കമ്പനികളുടെ ഗുണമേന്മയുള്ള ബ്രാൻഡുകൾ നഗരങ്ങളിലെന്നപോലെ ഗ്രാമപ്രദേശങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2012-ൽ പ്രവർത്തനം ആരംഭിച്ച Purplle-ന് നിലവിൽ രാജ്യത്തുടനീളം ഇരുനൂറിലധികം ഔട്ട്‌ലെറ്റുകളുണ്ട്.
Tags:
Malappuram News

