ഗംഭീരം കോടഞ്ചേരി രക്തദാന ക്യാമ്പ്
155 രജിസ്ട്രേഷൻ..
108 പേർ രക്തദാനം നിർവ്വഹിച്ചു
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് മുറമ്പാത്തി വിംഗും കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ NSS-സ്കൗട്ട്സ് &ഗൈഡ്സ് യൂണിറ്റുകളും സംയുക്തമായി
MVR ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ 'ജീവദ്യുതി' എന്ന പേരിൽ രക്തദാന ക്യാമ്പ് നടത്തി..
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ മാനേജർ ഫാ.ജോൺ ഒറവങ്കര അദ്ധ്യക്ഷനായിരുന്നു...
സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ(II) ആഷ മോഹൻലാൽ സി, സാന്ത്വന ബിന്നി,വൈഗ മനോജ് എന്നിവർ ആശംസകൾ നേർന്നു.
സീനിയർ അധ്യാപിക മേരി ഷൈല സ്വാഗതവും
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ(I)സീലിയ തോമസ് നന്ദിയും പറഞ്ഞു..
വനിതകളും നിരവധി ആദ്യ രക്തദാതാക്കളും ഉൾപ്പെടെ 108 പേർ രക്തദാനം നിർവ്വഹിച്ചു..
ഹോപ്പ് വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ മുറമ്പാത്തി,
സ്കൂളിലെ അദ്ധ്യാപകനായ സെലസ്റ്റിൻ ഷാരോൺ ടോം,അനദ്ധ്യാപകരായ സജി അബ്രഹാം,അലൻ ആൻ്റണി,എൻ.എസ്.എസ് ലീഡേഴ്സായ ഷാരോൺ ഷാജി,ഫൗസ്റ്റീന മരിയ സാജൻ,ആദിൽ ശ്യാം,വൈഗ മനോജ്,ശിഖ മോൾ ഷാജി,ജിയോ തോമസ്,അബിൻ ബാബു,സ്കൗട്ട്സ് & ഗൈഡ്സ് ലീഡേഴ്സായ ഏബൻ ബിജോ,എബ്രിഡ് ജീവൻ,ഡിജോ ഡോൺ ജോസഫ്,ഡിറ്റോ ഡോൺ ഫ്രാൻസിസ്,നിജിൽ വി ബിജു,അനന്യ രവി,അലീന റോയി,ദിവ്യ ജോസ്,അജന വിനോദ്,അബിമ ഷനീഷ് എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:
Kozhikode News




