Trending

ഗ്രന്ഥശാലാ ദിനാചരണം : ചെറുപ്പയിൽ വിവിധ പരിപാടികൾ നടത്തി

ഗ്രന്ഥശാലാ
ദിനാചരണം : ചെറുപ്പയിൽ വിവിധ പരിപാടികൾ നടത്തി


മാവൂർ: ഗ്രന്ഥശാലാദിനാചരണ ഭാഗമായി
ചെറൂപ്പ കെ.സി പ്രഭാകരൻ ഗ്രന്ഥശാല വിവിധ പരിപാടികൾ
സംഘടിപ്പിച്ചു.സെക്രട്ടറി കെ. ബാൽ രാജൻ പതാക ഉയർത്തി.വിവിധ വീടുകളിൽ നിന്ന് ഗ്രന്ഥശാല പ്രവർത്തകർ പുസ്തകങ്ങൾ സമാഹരിച്ചു. എ.സുന്ദരൻ നേതൃത്വം നല്കി.ഇതിൻ്റെ ഭാഗമായി ഗ്രന്ഥ ശാലാ വരാന്തയിൽ അക്ഷരദീപം തെളിയിച്ചു. തുടർന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് നോവൽ ചർച്ച നടന്നു. ഭാസ്ക്കരൻ നീലഞ്ചേരി പുസ്തകാവതരണം നടത്തി.ഗ്രന്ഥശാലാ പ്രസിഡണ്ട് വി.സുബ്രഹ്മണ്യൻ അധ്യക്ഷനായി. ചിറ്റടി വേലായുധൻ, പി.ഗംഗാധരൻ ,എൻ . ഗണേഷ് കുമാർ, കെ. ഗോപാലകൃഷണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post