Trending

സന്തുലിത വളപ്രയോഗം: കാർഷിക സെമിനാർ സംഘടിപ്പിച്ചു



സന്തുലിത വളപ്രയോഗം: കാർഷിക സെമിനാർ സംഘടിപ്പിച്ചു



ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ പൊട്ടാഷിന്റെ സഹകരണത്തോടെ വിവിധ വിളകളിലെ സന്തുലിത വളപ്രയോഗത്തെക്കുറിച്ച് കാർഷിക സെമിനാർ സംഘടിപ്പിച്ചു.

കാർഷിക മേഖലയിൽ ശാസ്ത്രീയമായ വളപ്രയോഗത്തിന്റെ പ്രാധാന്യം കർഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. മണ്ണിന്റെ ഘടനയും വിളകളുടെ ആവശ്യകതയും മനസ്സിലാക്കി ആവശ്യമായ അളവിൽ വിവിധ പോഷക ഘടകങ്ങൾ പ്രയോഗിക്കുന്നതിലൂടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും കൃഷിച്ചെലവ് കുറയ്ക്കാനും കഴിയുമെന്ന് സെമിനാറിൽ ചൂണ്ടിക്കാട്ടി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ടി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചെറുകുളത്തൂർ സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ടും, സംഘാടക സമിതി ചെയർമാനുമായ ശ്രീ.ടി.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി കെ.എം. സിന്ധു കണ്ടറം ചാലിൽ, പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീ. അജിത് പ്രസാദ്. എ.കെ, ശ്രീ.ബിനീഷ്.കെ.കെ, ശ്രീമതി നിമിഷ. കെ.കെ. എന്നിവർ സംസാരിച്ചു. കാർഷിക സെമിനാർ വിളകളിലെ സംയോജിത വളപ്രയോഗം ശ്രീ. ബിജു ജോൺ ഡെപ്യൂട്ടി മാനേജർ , ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ്, ഐ.പി.എൽ.വളങ്ങളും അവയുടെ ഉപയോഗവും ശ്രീ. വിഥുൻ.സി ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.  ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറിയും സംഘാടക സമിതി കൺവീനറുമായ വിശ്വനാഥൻ.ഇ സംബന്ധിച്ചു. അനുബന്ധ പരിപാടി കമ്മറ്റി ചെയർമാൻ കെ.കൃഷ്ണൻകുട്ടി സ്വാഗതവും, കൺവീനർ മനു. കെ.നന്ദിയും പറഞ്ഞു.

ബാങ്ക് ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

വിവിധ വിളകളുടെ വളപ്രയോഗ രീതികൾ, മണ്ണിന്റെ പരിശോധനയുടെ ആവശ്യകത, ജൈവ-രാസവളങ്ങളുടെ ശാസ്ത്രീയമായ ഉപയോഗം, വിളകളുടെ ഉൽപ്പാദനവും ഗുണമേന്മയും വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ വിശദീകരിച്ചു.

ബാങ്കിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കർഷകർക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post