Trending

തെക്കേപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണം: പുത്ര റസിഡൻസ് അസോസിയേഷൻ ​

തെക്കേപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണം: പുത്ര റസിഡൻസ് അസോസിയേഷൻ


കോഴിക്കോട്: നഗരത്തിലെ ജനസാന്ദ്രതയേറിയ തെക്കേപ്പുറം മേഖലയിലേക്ക് അടിയന്തരമായി കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്ന് പുത്ര റസിഡൻസ് അസോസിയേഷൻ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം ഭാരവാഹികൾ മന്ത്രിക്ക് സമർപ്പിച്ചു.
​നിലവിൽ തെക്കേപ്പുറം പ്രദേശത്ത് പൊതുഗതാഗത സൗകര്യങ്ങൾ വളരെ പരിമിതമാണ്. കുറ്റിച്ചിറ, ഫ്രാൻസിസ് റോഡ്, കുണ്ടുങ്ങൽ, മുഖദാർ, കോതി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്കായി പ്രദേശവാസികൾ വലിയ പ്രയാസമാണ് അനുഭവിച്ചുവരുന്നത്. ഈ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചാൽ വിദ്യാർത്ഥികൾ, തൊഴിലാളികൾ, വയോജനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് അത് വലിയ ആശ്വാസമാകുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.
​കേരള സർക്കാർ പ്രഖ്യാപിച്ച 'പ്രിയദർശിനി' പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകൾക്ക് യാത്രാസൗകര്യം കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും പുതിയ സർവ്വീസ് ഏറെ ഉപകരിക്കും. അതിനാൽ, തെക്കേപ്പുറം മേഖലയുടെ യാത്രാദുരിതത്തിന് പരിഹാരമായി ഉടൻ കെ.എസ്.ആർ.ടി.സി സർവീസ് അനുവദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ അസോസിയേഷൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post