പെരുമണ്ണ ബഡ്സ് സ്കൂളിലെ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഞ്ചായത്ത് ഭരണസമിതിയും അധ്യാപകരും
പെരുമണ്ണ: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പെരുമണ്ണ പുളിക്കൽ താഴത്ത് പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത കുട്ടികളുടെ വീടുകളിൽ ജനപ്രതിനിധികളും അധ്യാപകരും സന്ദർശനം നടത്തി. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും (SMC) ചേർന്നാണ് വിവിധ കാരണങ്ങളാൽ സ്കൂളിൽ വരാൻ സാധിക്കാത്ത പത്തു കുട്ടികളുടെ വീടുകളിലെത്തി ഉപഹാരങ്ങൾ കൈമാറിയത്.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 11 മുതൽ 16 വരെ സംഘടിപ്പിക്കുന്ന 'ബഡ്സ് ദിനാചരണ'ത്തിന്റെ ഭാഗമായാണ് ഈ ഭവന സന്ദർശനം നടത്തിയത്. ദിനാചരണത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ഉല്ലാസയാത്ര, ചിത്രരചന, കലാകായിക പരിപാടികൾ തുടങ്ങിയവയും വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.
Tags:
Perumanna News

