Trending

മുസ്ലിം യൂത്ത് ലീഗ് ഷൗക്കത്തലി അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് ഷൗക്കത്തലി അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.



മാവൂർ: മുസ്ലിം യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ജീവകാരുണ്യ - സന്നദ്ധ സേവന മേഖലയിലെ സജീവസാന്നിധ്യവുമായ ഷൗക്കത്തലിയെ (വിച്ചാപ്പു)
മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി
അനുസ്മരിക്കുകയും പ്രാർത്ഥന സദസ്സ് 
സംഘടിപ്പിക്കുകയും ചെയ്തു.  
മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി മാവൂർ എസ്. ടി യൂ  ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ പരിപാടി പഞ്ചാ: പ്രസിഡണ്ട് മുനീറത്ത് ടീച്ചർ
ഉദ്ഘാടനം ചെയ്തു.
മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസി:
ഷാക്കിർ പാറയിൽ അധ്യക്ഷത വഹിച്ചു
മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട്  എ കെ മുഹമ്മദലി, നേതാക്കളായ കെ.എ  ലത്തീഫ് മാസ്റ്റർ ,കെ എം എ റഷീദ്, എ.പി അബ്ദുസമദ്,
കെ ഇസ്മാഈൽ  മാസ്റ്റർ ,
യൂ.എ ഗഫൂർ, ഷമീം ഊർക്കടവ് ,
കെ ഉസ്മാൻ, സി.ടി ഷരീഫ്, ഹബീബ് ചെറൂപ്പ, ഷഹ സാദ് തെങ്ങിലക്കടവ്, അഷ്റഫ് കരിയേരി മേത്തൽ , അബൂബക്കർ സിദ്ധീഖ് എന്നിവർ
അനുസ്മരണ പ്രഭാഷണം നടത്തി.

Post a Comment

Previous Post Next Post