ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം: ഒരുക്കങ്ങൾ പൂർത്തിയാകുന്നു; പെരുവയൽ പഞ്ചായത്തിൽ സന്ദർശനം നടത്തി
പെരുവയൽ: ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനത്തിന് മുന്നോടിയായി ട്രസ്റ്റ് പ്രതിനിധികൾ പെരുവയൽ ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവരുമായി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
ഉദ്ഘാടന ചടങ്ങിന് വേദിയാകുന്ന പഞ്ചായത്ത് ഹാളും സംഘം നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തി.
ട്രസ്റ്റ് മുഖ്യരക്ഷാധികാരികളായ സുബൈർ നെല്ലൂളി, മുഹമ്മദ് ബാവ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടന്നത്. കുന്നമംഗലം നിയോജകമണ്ഡലം എം.എൽ.എക്കുള്ള ഔദ്യോഗിക ക്ഷണക്കത്ത് കൈമാറുന്നതിനായുള്ള നടപടികളും പൂർത്തിയാക്കി. കൂടാതെ, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രധാന ഭാരവാഹികളുമായും സംഘം കൂടിക്കാഴ്ച നടത്തി ഉദ്ഘാടന വിവരങ്ങൾ പങ്കുവെച്ചു.
Tags:
Peruvayal News



