എൽ.ഡി.എഫ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
മാവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എൽ.ഡി.എഫ് മാവൂർ പഞ്ചായത്ത് കമ്മിറ്റി. മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള താക്കീതായി മാറി.
പ്രതിഷേധ മാർച്ച് ആർ.ടി.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളെ തളർത്തുന്ന നയങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.എൻ.എൽ ജില്ലാ കമ്മിറ്റി അംഗം പി.ടി. മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതുക്കുടി സുരേഷ് സ്വാഗതം ആശംസിച്ചു.
Tags:
Mavoor News

